Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AI-ML Training

ഐ​ഐ​ടി പാ​ല​ക്കാ​ടു​മാ​യി സ​ഹ​ക​രി​ച്ച് ഐ​സി​ടി അ​ക്കാ​ദ​മി​യു​ടെ എ​ഐ-​എം​എ​ൽ പ​രി​ശീ​ല​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ പി​​​ന്തു​​​ണ​​​യോ​​​ടെ ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഐ​​​സി​​​ടാ​​​ക്ക് (ഐ​​​സി​​​ടി അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് കേ​​​ര​​​ള), ഐ​​​ഐ​​​ടി പാ​​​ല​​​ക്കാ​​​ട് ടെ​​​ക്നോ​​​ള​​​ജി ഐ ​​​ഹ​​​ബ് ഫൗ​​​ണ്ടേ​​​ഷ​​​നു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ന​​​ട​​​ത്തു​​​ന്ന ‘എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് പ്രോ​​​ഗ്രാം ഇ​​​ൻ അ​​​ഡ്വാ​​​ൻ​​​സ്ഡ് എ​​​ഐ-​​​എം​​​എ​​​ൽ’ എ​​​ന്ന പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഓ​​​ണ്‍​ലൈ​​​ൻ ലൈ​​​വ് ക്ലാ​​​സു​​​ക​​​ളാ​​​യാ​​​ണ് ആ​​​റു​​​മാ​​​സം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള പ്രോ​​​ഗ്രാം ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പൈ​​​ത്ത​​​ണ്‍, മെ​​​ഷീ​​​ൻ ലേ​​​ണിം​​​ഗ്, ഡീ​​​പ് ലേ​​​ണിം​​​ഗ്, കം​​പ്യൂ​​​ട്ട​​​ർ വി​​​ഷ​​​ൻ, നാ​​​ച്ചു​​​റ​​​ൽ ലാം​​​ഗ്വേ​​​ജ് പ്രോ​​​സ​​​സിം​​​ഗ് , ജ​​​ന​​​റേ​​​റ്റീ​​​വ് എ​​​ഐ, ഏ​​​ജ​​​ന്‍റി​​​ക് എ​​​ഐ തു​​​ട​​​ങ്ങി ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് മേ​​​ഖ​​​ല​​​യി​​​ലെ നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി മി​​​ക​​​ച്ച പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളെ വാ​​​ർ​​​ത്തെ​​​ടു​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ഈ ​​​കോ​​​ഴ്സി​​​ന്‍റെ ല​​​ക്ഷ്യം.

ക​​​ന്പ്യൂ​​​ട്ട​​​റി​​​ലും സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സി​​​ലും പ്രാ​​​വീ​​​ണ്യ​​​മു​​​ള്ള ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും, എ​​​ഐ, എം​​​എ​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ വൈ​​​ദ​​​ഗ്ധ്യം നേ​​​ടാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ഐ​​​ടി പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ​​​ക്കും കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.
ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടി​​​ന് മു​​​ൻ​​​പാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കോ​​​ഴ്സു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് +91 7594051437, 471 2700811 എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ലോ [email protected] എ​​​ന്ന ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലോ ബ​​​ന്ധ​​​പ്പെ​​​ടാം.

Latest News

Corehub Up